ബെയ്‌ലക്സ് അറിയാത്തവര്‍ക്കായ്

സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.
Powered By Blogger

Friday, May 22, 2009

പ്രവാസി (കഥ)

ചുട്ടുപൊള്ളുന്ന മണാലാരണ്യത്തില്‍ കഫീലിന്റെ ശകാരവും സഹിച്ച് തുച്ഛമായ ശമ്പളത്തിനു നാലര വര്‍ഷം കഠിനാദ്ധാനം ചെയ്ത് അല്പപ്രാണന്‍ ആയപ്പോഴാണ് അയാള്‍ മടക്കയാത്രക്കൊരുങ്ങിയത്. എന്നിട്ടും തന്റെ സേവനം ഒഴിച്ചുകൂടാന്‍ വയ്യാത്ത പോലെ കഫീല്‍ അയാളെ 2 വര്‍ഷം കൂടി പല ഒഴികഴിവുകളും പറഞ്ഞു പിടിച്ചു നിര്‍ത്തി. അങ്ങിനെ നീണ്ട ആറര വര്‍ഷത്തെ പ്രയാസകരമായ പ്രവാസജീവിതം അവസാനിപ്പിച്ച് അയാള്‍ മടാക്കയാത്രക്കൊരുങ്ങുകയാണ്.
സുഹൃത്തുക്കള്‍ വാങ്ങിക്കൊടുത്ത കൊണ്ട്പോകാനുള്ള സാധനങ്ങളും തന്റെ വസ്ത്രങ്ങളും അടുക്കിവെച്ച് പെട്ടി കെട്ടി ഭാരമെല്ലാം തിട്ടപ്പെടുത്തി മുറിയുടെ ഒരു മൂലയില്‍ ഒതുക്കി വെച്ച് നാളെ താനെത്തുന്നതും പ്രതീക്ഷിച്ച് തന്റെ മുറിയും മറ്റും തയ്യാറാക്കുന്ന പ്രിയതമയുടെ വെപ്രാളം മനക്കണ്ണീലൂടെ കണ്ട്കൊണ്ട് അയാള്‍ കീറി ചിതലരിച്ച കിടക്കയിലേക്ക് ചെരിഞ്ഞു .താനിന്നു വരെ തന്റെ വികാരങ്ങളും വിചാരങ്ങളും അടക്കി തന്റെ മോഹങ്ങളെല്ലാം നിശ്ശബ്ദമായി പങ്കുവെച്ചിരുന്ന കല്ലിച്ച തലയിണയോട് നാളെ തന്നെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തുന്ന ആറര വയസ്സുകാരനേയും അവന്റെ അമ്മയേയും കുറിച്ച് സ്വകാര്യം പറഞ്ഞുക്കൊണ്ട് നിദ്രയിലേക്ക് വഴുതി വീണു. ഗാഢമായ നിദ്രക്കൊടുവില്‍ യാത്രയാകുവാനുള്ള ഒരുക്കത്തിനായി അയാള്‍ മെത്തയില്‍ നിന്ന് അതിവേഗം ചാടിയെഴുന്നേറ്റു. പക്ഷെ മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന കുഴലുകളും നാഡിക്ക് മുകളിലായി കുത്തി പിടിപ്പിച്ചിരിക്കുന്ന സൂചികളും അയാളെ അതിനെക്കാള്‍ ശക്തിയായി മെത്തയിലേക്ക് തന്നെ വലിച്ചു കിടത്തി . ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കളുടെ വിഷാദ പൂര്‍ണമായ മുഖങ്ങളിലേക്ക് അമ്പരപ്പോട്കൂടെ നോക്കി കൊണ്ട് നിശബ്ദമായി കണ്ണുകള്‍ കൊണ്ട് തന്റെ അവസ്ഥയുടെ കാരണമന്വേഷിച്ച അയാള്‍ക്ക് അടക്കി പിടിക്കുന്ന ദു:ഖമാണ് മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍കഴിഞ്ഞത് .തന്റെ ശരീരത്തിന് തന്റെ ഹൃദയത്തിന്റെ ആഹ്ലാദം ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്ന് അയാള്‍ സാവധാനം തിരിച്ചറിഞ്ഞു . തന്റെ നയനങ്ങളുടെ ചലനം തിരിച്ചറിഞ്ഞു തന്റെ മുഖത്തോട് ചെവിയടുപ്പിച്ച സുഹൃത്തിനോട് താനിത് വരെ കണ്ടിട്ടില്ലാത്ത തന്റെ പൊന്നോമനയുടെ മുഖം ഒന്ന് കാണാനുള്ള ആഗ്രഹം അറിയിക്കുമ്പോള്‍ അയാളുടെ ദീനമായ തേങ്ങല്‍ തിരിച്ചറിഞ്ഞിട്ടെന്ന വണ്ണം അയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കങ്ങളും വിതര്‍ക്കങ്ങളും ഉയര്‍ന്നു കൊണ്ടിരുന്നു .തന്റെ ആഗ്രഹങ്ങള്‍ ഇപ്പോള്‍സ്വതന്ത്രമായ നിലപാടുകള്‍കൊണ്ട് പൂര്‍ത്തികരിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടം അയാളെ വീണ്ടും തളര്‍ത്തി . തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കൊടുവില്‍ ഡോക്ടറുടെ സമ്മതത്തോടെ വിമാന യാത്രക്കുള്ള രേഖകളൊക്കെ തയ്യാറാക്കി അയാളുടെ മുഴുവന്‍ സമ്പാദ്യങ്ങളുടെ ആകെ ത്തുകയും എടുത്തു കെട്ടി സുഹൃത്തുക്കള്‍ അയാളെ എയര്‍ പോര്‍ട്ടിലേക്ക് യാത്രയാക്കി .ബോഡിംഗ് പാസ്എടുക്കാനായി കൌണ്ടറിലേക്ക് അടുക്കവേ മുമ്പ് കാലൊടിഞ്ഞ യാത്രക്കാരനെ നിര്‍ബന്ധ പൂര്‍വ്വം വീല്‍ ചെയറില്‍നിന്നെഴുന്നെല്‍പ്പിച്ചു നടത്തി പരിശോധിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കുറിച്ചുള്ള ഭയം അയാളെ തന്റെ വീല്‍ ചെയറില്‍നിന്ന് സാവധാനം ഉയര്‍ത്തി കൌണ്ടറില്‍എത്തിയ അയാളെ പേപ്പറുകള്‍ എല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന്‍വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ തന്റെ ആരോഗ്യ സ്ഥിതിയില്‍ കുഴപ്പമൊന്നുമില്ല എന്ന ആരോപണത്തോടെ തിരിച്ചയച്ചു , ഹൃദയശൂന്യന്റെ ക്രൂരതയെ ശപിച്ചുകൊണ്ട് വീണ്ടും ആശുപത്രി കിടക്കയിലേക്ക് ആനയിക്കപെട്ട അയാള്‍അവ്യക്തമായ ചിത്രങ്ങള്‍ കണക്കെ ഈര്‍പം ഉണങ്ങിയ മേല്‍ക്കൂരയിലേക്ക് മിഴി തുറന്നു കിടന്നു. രാത്രിയുടെ ഏതോ നിശബ്ദതയില്‍ അയാളുടെ ഞരക്കാമോ മൂളലോ ആരും കേട്ടില്ല, ഗാഢമായ ഉറക്കില്‍നിന്നും ഉണര്‍ന്ന അയാളുടെ സുഹൃത്തുക്കള്‍ രാവിലെ കൊടുക്കാനുള്ള മരുന്ന് കുപ്പിയുടെ അടപ്പില്‍അളന്നു തിട്ട പെടുത്തി അയാള്‍ക്ക് വായ കഴുകാനുള്ള വെള്ളവുമായി അയാളെ കുലുക്കി വിളിച്ചു .പക്ഷെ ആരോടെല്ലാമോ ഉള്ള അമര്‍ഷം മുഖത്ത് അടക്കി പിടിച്ച് കൊണ്ട് തണുത്തു വിറങ്ങലിച്ചിരുന്നു അയാളുടെ ശരീരം. നേരത്തെ തയ്യാറാക്കിയ പേപ്പറുകള്‍ ഉപയോഗ്യ ശൂന്യമായതിനാല്‍ പുതിയ രേഖകള്‍ക്കായി വീണ്ടും മൂന്നു നാലു ദിനങ്ങള്‍കൂടി അയാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വിശ്രമിച്ചു.മൃദദേഹത്തെ അനുഗമിക്കാന്‍തയ്യാറായ അയാളുടെ സുഹൃത്തിനു നന്ദി പറഞ്ഞു അയാളുടെ ശരീരം വീണ്ടും എയര്‍പോര്‍ട്ടിലേക്കയച്ച സുഹൃത്തുക്കള്‍തന്നെ എയര്‍പോര്‍ട്ടിലെ മറ്റു രേഖകളെല്ലാം ശരിയാക്കി, അയാള്‍ക്ക് അവസാനമായി യാത്രാമൊഴിനല്‍കി കാര്‍ഗോ ബെല്‍ട്ടിലേക്ക് വെച്ച് കൊടുത്ത് തിരിഞ്ഞു നടന്നു. അയാളുടെ സുഹൃത്തിന്റെ ബോര്‍ഡിംഗ് പാസ്എടുത്തു അയാളെയും യാത്രയാക്കി. അപ്രതീക്ഷിതമായ യാത്രയ്ക്കു കാരണക്കാരനായ തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം മനസ്സിനേല്‍പ്പിച്ച ഭാരം മുഖത്ത് വീര്‍പ്പുമുട്ടലായി നിഴലിച്ചു കൊണ്ടുള്ള അയാളുടെ സുഹൃത്തിനെ നോക്കി ശുഭയാത്ര നേര്‍ന്ന എയര്‍ഹോസ്റ്റസിനെ ശ്രദ്ധിക്കാതെ അകത്തേക്ക് കടന്ന് തന്റെ സീറ്റ്തിരഞ്ഞു പിടിച്ച് വിമാനമുയരുന്നതും പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ചിന്തയിലൂടെ തങ്ങളുടെ പ്രഥമ മേളനം മുതല്‍തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം വരെയുള്ള ഓരോ ദൃശ്യങ്ങളും ഓടി മറഞ്ഞു കൊണ്ടിരുന്നു ... അപ്പോള്‍മറ്റേതോ രാജ്യത്തേക്കുള്ള വിമാനത്തില്‍ - തന്റെ ചുറ്റിലും കൂടാന്‍ പോകുന്ന ജനാരവം സങ്കല്‍പ്പിച്ചു തണുത്തു വിറങ്ങലിച്ചു അയാളുടെ സുഹൃത്തിന്റെ മൃതശരീരം ..............
കഥ: ഒ ബാമ